24 April 2024 Wednesday

കേരളം നടുങ്ങിയ ക്രൂരത; വിധി നാളെ

ckmnews

അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വന്തം ഭാര്യയെ കൊല്ലാൻ രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം ചുരുളഴിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്. സമാനതകളില്ലാത്ത ക്രൂരത. രാജ്യമാകെ ചര്‍ച്ചയായ കേസ്. 2020 മെയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി ഉത്ര സ്വന്തം വീട്ടിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്.