29 March 2024 Friday

പരിസ്ഥിതി ദിനത്തില്‍ ഫീനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ഒതളൂർ തൈകള്‍ നട്ടു പിടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഫീനിക്സ് ആർട്സ് സ്പോർട്സ് ക്ലബ് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒതളൂര്‍ പ്രദേശത്ത് മരത്തൈകള്‍ നട്ടു.വരും തലമുറക്ക് ശുദ്ധവായു നല്‍കാന്‍ ഒരു മരം നടാം എന്ന സന്ദേശം നല്‍കി നടന്ന പരിപാടി മുഹമ്മദ് ഉൽഘടനം ചെയ്തു.പ്രസിഡന്റ് ഹാഷിഫ് മെമ്പർമാരായ ഷാഫി. ആസിഫ്. നിഷാദ്. നാസർ. റിയാസ്. ആസിഫ് സിയാദ്. എന്നിവർ പങ്കെടുത്തു .