20 April 2024 Saturday

പെട്രോളിന്​ പിന്നാലെ സെഞ്ച്വറിയടിച്ച്​ ഡീസലും; ഇന്ധനവില വർധന തുടരുന്നു

ckmnews

പെട്രോളിന്​ പിന്നാലെ സെഞ്ച്വറിയടിച്ച്​ ഡീസലും; ഇന്ധനവില വർധന തുടരുന്നു


ന്യൂഡൽഹി:ജനങ്ങൾക്ക്​ ദുരിതം സമ്മാനിച്ച്​ രാജ്യത്ത്​ വീണ്ടും ഇന്ധനവില വർധിപ്പിച്ചു. ഡീസലിന്​ 38 പൈസയും പെട്രോളിന്​ 32 പൈസയുമാണ്​ വർധിപ്പിച്ചത്​. പെട്രോളിന്​ പിന്നാലെ കേരളത്തിൽ ഡീസലിനും 100 രൂപ കടന്നു. ഡീസൽ വില 100 രൂപ പിന്നിടുന്ന 12ാമത്തെ സംസ്ഥാനമാണ്​ കേരളം.

പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിന്‍റെ വില 100.11 രൂപയായി വർധിച്ചു. തിരുവനന്തപുരത്തെ വെള്ളറടയിൽ ഡീസൽ വില 100.08 രൂപയായി. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​ വില.

പെട്രോളിന്​ തിരുവനന്തപുരത്ത്​ 106.40 രൂപയും കൊച്ചി -104.42, കോഴിക്കോട്​-104.64 എന്നിങ്ങനെയാണ്​ വില. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത്​ എണ്ണകമ്പനികൾ വില വൻതോതിൽ വർധിപ്പിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.44 ഡോളർ വർധിച്ച്​ 82.39 ഡോളറായി.