29 March 2024 Friday

ചിറക് വിദ്യാർഥി കൂട്ടായ്മ ഓറിയൻ റേറഷൻ പ്രോഗ്രാം മാധ്വി 2.0 .സംഘടിപ്പിച്ചു

ckmnews

ചിറക് വിദ്യാർഥി കൂട്ടായ്മ ഓറിയൻ റേറഷൻ  പ്രോഗ്രാം മാധ്വി 2.0 .സംഘടിപ്പിച്ചു


ചങ്ങരംകുളം:വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ 

 സാന്ത്വനപരിചരണ രംഗത്തും സാമൂഹ്യ   ക്ഷേമപ്രവർത്തനങ്ങൾക്കും സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ കാരുണ്യo പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ പ്രവർത്തിക്കുന്ന ചിറക് വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച ഓറിയൻ റേറഷൻ  പ്രോഗ്രാം മാധ്വി 2.0 .എംവിഎം റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു.കാരുണ്യം പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പി പി എം അഷറഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ചിറക് പ്രസിഡന്റ് മിഥുന അധ്യക്ഷത വഹിച്ചു.പി.കെ അബ്ദുള്ള കുട്ടി പി.പി.മുഹമ്മദ് , ജബ്ബാർ ആലംകോട് സിസ്റ്റർ സഫിയ ചിറക് ഭാരവാഹികളായ ഷിബിൽ മറിയ അർഷാദ്എന്നിവർ പ്രസംഗിച്ചു.വിവിധ സെഷനുകളിലായി നടന്ന ക്ലാസുകൾ രാജൻ മാസ്റ്റർ മൂക്കുതല കരിം വാഴക്കാട് എന്നിവർ നേതൃത്വം നൽകി