29 March 2024 Friday

ഉപരിപഠന അവസര നിഷേധം;എസ് എസ് എഫ് തെരുവ് പഠനം നടത്തി

ckmnews

ഉപരിപഠന അവസര നിഷേധം;എസ് എസ് എഫ് തെരുവ് പഠനം നടത്തി


ചങ്ങരംകുളം:എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന അവസര നിഷേധത്തിനെതിരെ എസ്‌എസ്‌എഫ്‌ എടപ്പാൾ  ഡിവിഷൻ ചങ്ങരംകുളത്ത്  തെരുവുപഠനം നടത്തി.പ്ലസ്​ വൺ പ്രവേശനത്തി​ന്റെ രണ്ടാം അലോട്ട്മെന്റ് വന്നിട്ടും മികച്ച മാർക്കോടെ തുടർ പഠനത്തിന്‌ അർഹത നേടിയ നിരവധി വിദ്യാർകൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാതെ ലിസ്റ്റിന്റെ പുറത്ത് നിൽക്കുകയാണ്‌. ഇനി ഇവർ ഫീസ് നൽകി പഠിക്കണം. ഈ സാഹചര്യത്തിലാണ് 'പൊതു വിദ്യാഭ്യാസം; വിദ്യാര്‍ഥികളുടെ അവകാശം 'എന്ന തലകെട്ടിൽ 'പ്രതിഷേധപഠനം' തെരുവിൽ നടക്കുന്നത്.അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യാഭ്യാസം നീതിയില്‍ പുലരുക. വിജയിച്ച മുഴുവൻ വിദ്യർത്ഥികൾക്കും തുടർപഠനാവസരം ഭരണകൂടം ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ്‌ തെരുവുപഠനം നടക്കുന്നത്‌.ചങ്ങരംകുളം ടൗണിൽ രാവിലെ പത്ത്‌ മണിക്ക്‌ പ്രതീകാത്മക തെരുവുപഠനം ഐ. പി. എഫ് എടപ്പാൾ ചാപ്റ്റർ ചെയർമാൻ അനീസ് ഹൈദരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ജാഫർ ഇർഫാനി പ്രഭാഷണ നടത്തി. സൈനുദ്ധീൻ നുസ് രി ക്ലാസ്സുകൾക്ക് നേതൃത്ത്വം നൽകി.റഫീഖ് അഹ്സനി,സൈഫുല്ല അദനി,എന്നിവർ പങ്കെടുത്തു.