25 April 2024 Thursday

ഉപരിപഠനത്തിന് അവസര നിഷേധത്തിനെതിരെ എസ്‌എസ്‌എഫ്‌ തെരുവുപഠനം നടത്തി

ckmnews

എരമംഗലം:എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് അവസര നിഷേധത്തിനെതിരെ എസ്‌എസ്‌എഫ്‌ പൊന്നാനി ഡിവിഷൻ വെളിയങ്കോട് വെച്ച്  തെരുവുപഠനം നടത്തി.പ്ലസ്​ വൺ പ്രവേശനത്തി​ന്റെ രണ്ടാം അലോട്ട്മെന്റ വന്നിട്ടും മികച്ച മാർക്കോടെ തുടർ പഠനത്തിന്‌ അർഹത നേടിയ നിരവധി വിദ്യാർകൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാതെ ലിസ്​റ്റിന്റെ പുറത്ത് നിൽക്കുകയാണ്‌. ഇനി ഇവർ ഫീസ് നൽകി പഠിക്കണം.ഈ സാഹചര്യത്തിലാണ് ‘പൊതു വിദ്യാഭ്യാസം;വിദ്യാര്‍ഥികളുടെ അവകാശം ‘എന്ന തലകെട്ടിൽ പ്രതിഷേധപഠനം തെരുവിൽ നടന്നത്.അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യാഭ്യാസം നീതിയില്‍ പുലരുക .വിജയിച്ച മുഴുവൻ വിദ്യർത്ഥികൾക്കും തുടർപഠനാവസരം ഭരണകൂടം ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ്‌ തെരുവുപഠനം നടന്നത്‌.വെളിയങ്കോട് നടന്ന തെരുവ് പഠനത്തിൽ ഡോക്ടര്‍ അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എഫ് മലപ്പുറം (വെസ്റ്റ് ) ജില്ല സെക്രട്ടറി സിറാജ് മാസ്റ്റർ താനൂർ വിഷയാവതരണം നടത്തി സംസാരിച്ചു.പ്രതീകാത്മക ക്ലാസിന് അസ് ലം മാസ്റ്റർ പെരുമ്പടപ്പ് നേതൃത്വം നൽകി.അഫ്സൽ ഷാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന് മൻസൂർ പുത്തൻപള്ളി സ്വഗതവും അസ്ലം പനമ്പാട് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു പ്രകടനത്തിന് ജിഹാസ് പെരുമ്പടപ്പ് ,സിനാൻ മാറഞ്ചേരി ,ആദിൽ വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി