24 April 2024 Wednesday

നവരാത്രി ‘ഡ്രസ് കോഡു’മായി ബാങ്ക്, ദിവസവും ഗ്രൂപ്പ് ഫോട്ടോ; ഇല്ലെങ്കിൽ പിഴ

ckmnews

ആലപ്പുഴ ∙ നവരാത്രി ആഘോഷങ്ങൾക്ക് ജീവനക്കാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി പൊതുമേഖല ബാങ്ക് ആയ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഓരോ ദിവസവും നിർദേശിച്ചിട്ടുള്ള നിറത്തിനനുസരിച്ച് വസ്ത്രം ധരിച്ചില്ലെങ്കിൽ ജീവനക്കാർ 200 രൂപ പിഴ അടയ്ക്കണം. സർക്കുലറിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി.നവരാത്രി ആഘോഷങ്ങൾ സമാപിക്കുന്ന പതിനഞ്ചാം തീയതി വരെ ധരിക്കേണ്ട നിറങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓണം പോലുള്ള ആഘോഷ അവസരങ്ങളിൽ കേരളീയ വസ്ത്രം ധരിച്ചെത്തുന്നത് സ്വന്തം ഇഷ്ടത്താലാണെന്നും ആരുടെയും നിർബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ജീവനക്കാർ പറയുന്നു.

മുംബൈയിലെ ആസ്ഥാനത്ത് നിന്നാണ് യൂണിയൻ ബാങ്ക് ശാഖകളിലേക്ക് സർക്കുലർ നൽകിയിരിക്കുന്നത്. നവരാത്രി ദിനത്തോടനുബന്ധിച്ച് ബാങ്ക് ശാഖകളിൽ ഇൻഡോർ ഗെയിമുകൾ സംഘടിപ്പിക്കണമെന്ന നിർദേശവുമുണ്ട്.