25 April 2024 Thursday

മലപ്പുറത്ത് ഭക്ഷണം കഴിക്കാനെത്തിയ ആൾ പാർക്ക് ചെയ്യാനേൽപ്പിച്ച കാറുമായി മുങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

ckmnews


മലപ്പുറം:മലപ്പുറത്ത് ഭക്ഷണം കഴിക്കാനെത്തിയ ആൾ പാർക്ക് ചെയ്യാനേൽപ്പിച്ച കാറുമായി മുങ്ങിയ ഹോട്ടൽ സെക്യൂരിറ്റി പോലീസ് പിടികൂടി.കോട്ടക്കൽ ചങ്കുവെട്ടിയിലെ ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരൻ വള്ളിക്കുന്ന് സ്വദേശി മുനീബ് (29)നെയാണ് ചെമ്മാട് പോലീസ് പിടികൂടിയത്.കുടുംബ സമേതം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സയിദ് സഫുവാൻ എന്നയാളാണ് കാർ പാർക്ക് ചെയ്യാൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിനെ ഏൽപിച്ചത്.ഭക്ഷണം കഴിച്ചതിന്ശേഷം  തിരിച്ചെത്തിയപ്പോൾ കാർ കണ്ടില്ല. CCTV പരിശോധിച്ചപ്പോൾ കാർ മുനീബ് കൊണ്ടു പോയതായതാണെന്ന് മനസ്സിലാക്കി കോട്ടക്കൽ പോലീസിൽ പരാതി നൽകി. തുടർന്ന് മലപ്പുറത്തും കോഴിക്കോട് ജില്ലയിലും പരിശോധന കർശനമാക്കി. അമിത വേഗത്തിൽ കോഴിക്കോട് വന്ന കാർ ചെമ്മങ്ങാട് പോലീസിന്റെ കണ്ണിൽ പെട്ടെങ്കിലും വെട്ടിച്ചു കടന്നു കളഞ്ഞ കാറിനെ പിന്തുടർന്ന് പരപ്പിൽ ജംക്ഷനിൽ വെച്ചു ചെമ്മാങ്ങാട് പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടക്കൽ പൊലീസിന് കൈമാറി