19 April 2024 Friday

ഫെയ്സ്ബുക്ക് സേവനങ്ങളിലെ തടസം പരിഹരിച്ചു; ക്ഷമ ചോദിച്ച് കമ്പനി

ckmnews

ഫെയ്സ്ബുക്ക് , ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് സ്ഥിരീകരിച്ച് കമ്പനി. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണമെന്നും ഇത് പരിഹരിച്ചെന്നും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും ഫെയ്സ്ബുക്ക് അറിയിച്ചു. ഇന്നലെ രണ്ടുമണിക്കൂറാണ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം നേരിട്ടത്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത്. തിങ്കളാഴ്ച  ആറ് മണിക്കൂറോളമാണ് സേവനം തടസ്സപ്പെട്ടത്. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടി രൂപയാണ് നഷ്ടമായത്.