25 April 2024 Thursday

ബിഡികെ സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബിഡികെ സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു


തിരൂരങ്ങാടി :കോവിഡ് കാലത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനായി ബി ഡി കെ നടത്തിവരുന്ന ഷെയർ ത്രൈമാസ സന്നദ്ധ രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും പി എം എസ് ടി ആർട്സ് & സയൻസ് കോളേജ് കുണ്ടൂർ എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ പി എം എസ് ടി കോളേജ് ഹാളിൽ വെച്ച്  സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 86 പേർ സന്നിഹിതരാകുകയും 55 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.

ഇന്നത്തെ ക്യാമ്പിലൂടെ 44 പേരാണ് പുതുതായി രക്തദാന രംഗത്തേക്ക് കടന്നുവന്നത് എന്നത് ക്യാമ്പിന് ഊർജം പകരുന്നതാണെന്ന് ബി ഡി കെ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം അഭിപ്രായപ്പെട്ടു.രക്തദാന ക്യാമ്പ് കോളേജ് മാനേജർ അലി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പിൾ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.


ക്യാമ്പിന് ബി ഡി കെ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ രഞ്ജിത്ത് വെള്ളിയാമ്പുറം, ജില്ലാ ഉപദേശക സമിതി അംഗം യൂസഫലി പുതു പറമ്പ്,

ജോയിന്റ് സെക്രട്ടറി ബിപിൻ പൂക്കാട്ടിരി,  ജില്ലാ കമ്മിറ്റിയംഗം റഹീം പാലേരി,  തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർമാരായ അഫ്സൽ, മുനീർ പുതു പറമ്പ്, സനൂപ് തെയ്യാല, ഉസ്മാൻ വെള്ളിയാമ്പുറം, ആഷിക് കുണ്ടൂർ, നിസാം പറപ്പൂർ, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് എയ്ഞ്ചൽസ് വിംഗ് കോർഡിനേറ്റർമാരായ ആയിഷ റഫീഖ്, സുഹൈല എന്നിവരും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അർഷാദ്  കോർഡിനേറ്റർമായ  മർവാൻ, അദ്നാൻ അബ്ദുൽ ഹഖ്, ഷഹാന, മറ്റു എൻ എസ് എസ് കോർഡിനേറ്റർമാർ തുടങ്ങിയവരും നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവ്വഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ  അഭിനന്ദനങ്ങൾ അറിയിച്ചു.