28 October 2021 Thursday

ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചാലിശ്ശേരിയിൽ  വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


ചാലിശ്ശേരി :ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപം ഉളള വിറകു പുരയിൽ ലാണ് മൃതദേഹം കണ്ടത്.വിറകു പുരയിലെ മര പത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ.

ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും.രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

ckmnews