20 April 2024 Saturday

ആലംകോട് ഗ്രാമ പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു..

ckmnews



ചങ്ങരംകുളം:ആലംകോട് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, എറവറാംകുന്ന് പൈതൃക കർഷകസംഘത്തിൻ്റെ പച്ചക്കറി, കപ്പ കൃഷി നടീൽ ഉദ്ഘാടനം നടന്നു. രണ്ട് ഏക്കറിലാണ് കൃഷി. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജിതാ സുനിൽ ഉദ്ഘാടനം ചെയ്തു .കൃഷി ഓഫീസർ ടി.എം സുരേഷ്, കൃഷി അസിസ്റ്റൻ്റ്റ് സുബീഷ്.എൻ.പി എറവറാംകുന്ന് പൈതൃക കർഷകസംഘം പ്രതിനിധികളായ മൂസ ഇ.എം, സുഹൈർ എറവറാംകുന്ന്, ഉബൈദ്.ഇ.എം, റഫീക്കുൽ അക്ക്ബർ, അബ്ബാസ്.എൻ.എം, ഫഹീം.ഇ.എച്ച്, എന്നിവർ നേതൃത്വം നൽകി.