19 April 2024 Friday

കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

ckmnews

കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി


കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.മലപ്പുറം മേച്ചോത്ത് മജീദ് എന്നവരുടെ മകൻ റൈഹാൻ (15) ൻ്റെ മൃതദേഹമാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് കണ്ടെത്തിയത്.മലപ്പുറം ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപം ഇന്നലെ വൈകീട്ടാണ് റൈഹാനും, സുഹൃത്ത് മുഹമ്മദ് ആഷിഫും ഒഴുക്കിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ വൈകീട്ട് തന്നെ ആറു മണിയോടെ ആഷിഫിൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് രാത്രി 9:30 വരെ തിരച്ചിൽ തുടർന്നുവെങ്കിലും റൈഹാനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഫയർ & റെസ്ക്യൂ മലപ്പുറം, ട്രോമാകെയർ മലപ്പുറം ജില്ലാ ടീം, IRW മലപ്പുറം, എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിനൊടുവിൽ ഇന്ന് വൈകുന്നേരത്തോടെ റൈഹാൻ്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.