24 April 2024 Wednesday

സ്തൂപം അനാച്ഛാദനവും ബസ്സ് സ്റ്റോപ്പ് ഉദ്ഘാടനവും നടന്നു

ckmnews

സ്തൂപം അനാച്ഛാദനവും ബസ്സ് സ്റ്റോപ്പ് ഉദ്ഘാടനവും നടന്നു


ചങ്ങരംകുളം: കോക്കൂർ പാണംപടിയിൽ പുതുതായി സ്ഥാപിച്ച സ്തൂപം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: സിദ്ധീഖ് പന്താവൂരും പുതുക്കി പണി ചെയ്ത ബസ്സ് സ്റ്റോപ്പ് മണ്ഡലം പ്രസിഡൻ്റ് പി.ടി. കാദറും ഉദ്ഘാടനം ചെയ്തു.മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും സ്തൂപം നിർമ്മിച്ച കലാകരൻ ജയൻ കോക്കൂരിനെയും ചടങ്ങിൽ ആദരിച്ചു.ഇൻകാസ് കോക്കൂരിൻ്റെ ഓൺലൈൻ കലാമേളയിലെ വിജയികൾക്ക് സമ്മാനദാന ദാനവും നടത്തി.മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ.വി.മുഹമ്മദ് (മാമു ) 

വാർഡ് മെമ്പർ അബ്ദുൾ സലാം (കുഞ്ഞു),അരുൺലാൽ, ജാഫർ വളയംകുളം, വിനോദ് ചങ്ങരംകുളം,ഇബ്രാഹിം പെരുമുക്ക് തുടങ്ങിയവർ പങ്കെടുത്തു