19 April 2024 Friday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേർന്നു

ckmnews

വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ സമിതി യോഗം ചേർന്നു


എരമംഗലം -  നവംബർ ഒന്നിന്  വിദ്യാലയങ്ങൾ  തുറക്കുന്നതിന്റെ  ഭാഗമായുള്ള  മുന്നൊരുക്ക പ്രവർത്തനങ്ങൾ    ചർച്ച ചെയ്യുന്നതിന്  വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ സമിതി യോഗം  ( പി. ഇ . സി ) ചേർന്നു . ഒരു  വർഷത്തിലേറെയായി  അടഞ്ഞു  കിടക്കുന്ന സ്കൂളുകളുടെ  അവസ്ഥ യോഗം  വിലയിരുത്തി . സ്കൂൾ  തുറക്കുന്നതിന്  മുൻമ്പ്  വാർഡ് മെമ്പർമാരുടെ  നേത്യത്വത്തിൽ  വിലയിരുത്തൽ  സമിതി   രൂപീകരിക്കുന്നതിനും ,  സ്കൂൾ  പരിസ പ്രദേശങ്ങൾ   ശുചീകരിക്കുന്നതിനും  സുരക്ഷാ സംവിധാനം  ഒരുക്കുന്നതിനും തീരുമാനിച്ചു .  ഭിന്നശേഷി കുട്ടികൾക്ക്  വേണ്ടി  സ്പെഷൽ കെയർ  സെന്റർ  ആരംഭിക്കുന്നതിനും ,  ക്ലാസ്  റൂമുകൾ  അണുനശീകരണം  നടത്തുന്നതിനും  തീരുമാനിച്ചു .  യോഗം  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം  ചെയ്തു . വിദ്യാഭ്യാസ സ്റ്റാന്റിംഗ്  ചെയർമാൻ  സെയ്ത്  പുഴക്കര  അധ്യക്ഷത വഹിച്ചു .വൈസ്  പ്രസിഡന്റ്  ഫൗസിയ  വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർമാൻമാരായ  മജീദ് പാടിയോടത്ത് , ഷരീഫ മുഹമ്മദ് ,  ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി  കെ. കെ . രാജൻ ,  ബ്ലോക്ക് പ്രോജക്റ്റ്  കോ -  ഓർഡിനേറ്റർ  ഡോ:ഹരിയാനന്ദകുമാർ , യു ആർ . സി.  ട്രെയ്നർ അജിത്ത് ലൂക്ക് ,പഞ്ചായത്ത്  വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മിനിടീച്ചർ ,  സി. ആർ. സി. കോ - ഓർഡിനേറ്റർ ഹേമ ടീച്ചർ  തുടങ്ങിയവർ സംസാരിച്ചു .യോഗത്തിൽ  ജനപ്രതിനിധികൾ ,  പ്രധാനധ്യാപകർ  തുടങ്ങിയർ  പങ്കെടുത്തു .