25 April 2024 Thursday

മയക്കുമരുന്ന് വിതരണം ചെയ്തു വന്ന സംഘത്തിലെ യുവതികളടക്കം ഏഴുപേർ കൊച്ചിയിൽ പിടിയിൽ

ckmnews


മയക്കുമരുന്ന് വിതരണം ചെയ്തു വന്ന സംഘത്തിലെ യുവതികളടക്കം ഏഴുപേർ കൊച്ചിയിൽ പിടിയിൽ.വിതരണ സംഘത്തിൽപെട്ട കൊല്ലം സ്വദേശിയായ ആമിനാ മൻസിലിൽ ജിഹാദ്ബഷീർ(30) കൊല്ലം ഇടവട്ടം സ്വദേശിനി അനിലാരവീന്ദ്രൻ(29) പറവൂർ, പെരുമ്പടന്ന സ്വദേശിനി എർലിൻബേബി(25) ഇടപാടുകാരായ പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യവിമൽ(23), മനയ്ക്കപ്പടി സ്വദേശി അർജിത്എയ്ഞ്ചൽ(24) ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്(24), നോർത്ത് പറവൂർ സ്വദേശി അരുൺജോസഫ്(24) എന്നിവരാണ് പേലീസ് പിടിയിലായത്.ഇതര സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് കൊച്ചി,തൃക്കാക്കരയിൽ വാടകക്കെടുത്ത ഫ്ലാറ്റിലെത്തിച്ചാണ് സമീപ ജില്ലകളിൽ വിൽപ്പന നടത്തിയിരുന്നത്.ഐടി കമ്പനി മാനേജരെന്ന വ്യാജേനയാണ് ജിഹാദ് ബഷീർ ഫ്ലാറ്റ് വാടകക്കെടുത്തിരുന്നത്. നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷ് ഓയിൽ, ഹാഷിശ്, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തു