29 March 2024 Friday

ഒക്ടോബർ 11ന് കേന്ദ്ര ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ സമരം:പ്രചരണ ജാഥയ്ക്ക് തുടക്കമായി

ckmnews



ചങ്ങരംകുളം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും,ഭക്ഷ്യ ധാന്യങ്ങളുടെ വില കുറക്കുക,ഓരോ കുടുംബത്തിനും 10കിലോ ഭക്ഷ്യധാന്യം അനുവദിക്കുക,1996നിർമാണത്തൊഴിലാളി സെസ്സ് നിയമം സംരക്ഷിക്കുക,മൈഗ്രാൻഡ് വർക്കേഴ്സ് നിയമവും BOCW നിയമവും എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു ) ഒക്ടോബർ 11ന് കേന്ദ്ര ഓഫീസുകൾക്ക് മുൻപിൽ നടത്തുന്ന ധർണ സമരത്തിന്റെ ഭാഗമായി പ്രചരണ ജാഥ സംഘടിപ്പിച്ചു.നന്നമുക്ക് സ്രായിൽകടവിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം പി വിജയൻ ഉദ്ഘാടനം ചെയ്തു. മുതുകാട് ബ്രാഞ്ച് സെക്രട്ടറി എംകെ ഷാജൻ അധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റൻ കെവി കുമാരൻ,ജാഥ അംഗങ്ങൾ,ഇവി മോഹനൻ,എല്‍സി സെക്രട്ടറി കെകെ മണികണ്ഠൻ, ഏരിയ കമ്മിറ്റി അംഗം വിവി കുഞ്ഞുമുഹമ്മദ്,എല്‍സി അംഗം കെഎ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.സിപിഐഎം നന്നമുക്ക് ബ്രാഞ്ച് സെക്രട്ടറി കെ വിജയൻ സ്വാഗതവും ജാഥ ക്യാപ്റ്റൻ നന്ദിയും പറഞ്ഞു.