16 April 2024 Tuesday

സ്കൂളുകൾ ഉച്ചവരെ; ശനിയാഴ്ചയും പ്രവൃത്തി ദിനം; തുറക്കൽ മാർഗരേഖ ഇന്ന്

ckmnews

സ്കൂൾ തുറക്കൽ മാർഗരേഖ ഇന്ന് പുറത്തിറങ്ങിയേക്കും സർക്കാർ ഉത്തരവും അതെ തുടന്ന് വിശദാശംങ്ങൾ ഉൾപ്പെടുന്ന കൈപുസ്തകവും പ്രസിദ്ധീകരിക്കും. സ്കൂളുകൾ ഉച്ചവരെ മാത്രം ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കും. ഒരേ സമയം മുന്നിലൊന്നു കുട്ടികൾ എന്ന രീതിയിൽ ഷിഫ്റ്റ് ക്രമീകരിക്കും. ആവശ്യമുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആരോഗ്യ സുരക്ഷ ഡോക്ടറുടെ സേവനം സിക്ക് റും സജ്ജീകരണം ഇവയും മാർഗരേഖയിലുണ്ട്. ഇതിനെ അടിസ്ഥാനമാക്കി ജില്ലകളിൽ കലക്ടർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.