28 March 2024 Thursday

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ച് നല്‍കി വിദ്യാര്‍ത്ഥികളുടെ മാതൃക

ckmnews

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ച് നല്‍കി വിദ്യാര്‍ത്ഥികളുടെ മാതൃക


ചങ്ങരംകുളം:ക്യാന്‍സര്‍ രോഗികള്‍ക്കായി വര്‍ഷങ്ങളായി പരിപാലിച്ച് വളര്‍ത്തിയ  തലമുടി മുറിച്ച് നല്‍കി വിദ്യാര്‍ത്ഥികളുടെ മാതൃക.ബാല്യകാല സുഹൃത്തുക്കളും പ്ളസ്ടു വിദ്യാര്‍ത്ഥികളുമായ വട്ടംകുളം തൈക്കാട് സ്വദേശി കോട്ടീരി വളപ്പില്‍ അഖിലേഷ്,ചളിയ കുണ്ടിൽ ശ്യാം കൃഷ്ണ എന്നിവരാണ് തങ്ങള്‍ പരിപാലിച്ച് വളര്‍ത്തിയ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ധാനം ചെയ്ത് മാതൃക കാണിച്ചത്.അഖിലേഷ് കുമരനല്ലുർ സ്കൂളിലും ശ്യാം കൃഷ്ണ  പൂക്കരത്തറ സ്കൂളിലും വിദ്യാര്‍ത്ഥികളാണ്