25 April 2024 Thursday

മൂക്കുതല കീഴേകാവ് ഭവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.

ckmnews

മൂക്കുതല കീഴേകാവ് ഭവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.


ചങ്ങരംകുളം:മൂക്കുതല കീഴേ കാവ് ഭവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കെട്ടിടത്തിന്  പാരമ്പര്യ ട്രസ്റ്റി മംഗലത്തേരി നാരായണൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തി.ചടങ്ങിൽ ക്ഷേത്രം മേൽശാന്തി മൂത്തേടം ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജാകർമ്മങ്ങൾ  ചെയ്തു.ദേവസ്വം ചെയർമാൻ വൽസലൻ, ട്രസ്റ്റി ബോർഡംങ്ങളായ മുലപ്പുള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, കണ്ടംപുള്ളി സുരേഷ്, പന്താവൂർ ശങ്കരനാരായണൻ നമ്പൂതിരി,ക്ഷേത്രപരിപാലന സമിതി ഭാരവാഹികളായ ശങ്കരനാരായണൻ നായർ, പി.എൻ കൃഷ്ണമൂർത്തി, ടി.കെ.ആനന്ദകുമാർ, ടി.കെ.രാജൻ എന്നിവർ സംബന്ധിച്ചു.