28 March 2024 Thursday

ഉന്നത വിജയം നേടിയവരെ വീടുകളിലെത്തി മൊമൻ്റോയും ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു

ckmnews

ഉന്നത വിജയം നേടിയവരെ  വീടുകളിലെത്തി മൊമൻ്റോയും ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു


ചങ്ങരംകുളം:അബുദാബി ചങ്ങാത്തത്തിലെ മെമ്പർമാരുടെ മക്കളിൽ 2020-21 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടുവിൽ ഉന്നത വിജയം നേടിയവരെ  വീടുകളിലെത്തി മൊമൻ്റോയും ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു.ചങ്ങാത്തത്തിൻ്റെ ഭാരവാഹികൾ ആയ  ജബ്ബാർ ആലങ്കോട്, ബഷീർ, നൗഷാദ്, ദിലീപ് ചങ്ങരംകുളം, ഷരീഫ് അൽ ഫർദാൻ  തുടങ്ങിയവരാണ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്.ഇതിന് മുമ്പ് ഗൾഫിൽ വെച്ചും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചിരുന്നു