29 March 2024 Friday

അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ckmnews

കണ്ണൂര്‍: അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരളശ്ശേരി ബാവോട് സ്വദേശി സി.പി. ശരത് ആണ് മരിച്ചത്. 

നാട്ടുകാരും ധര്‍മ്മടത്തെ മത്സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍  ഓടക്കടവ് പാലത്തിനടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.