20 April 2024 Saturday

തെരുവ് വിളക്കുകൾ:ആലംകോട് പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ അവസാനിപ്പിക്കുക:എസ്ഡിപിഐ

ckmnews

തെരുവ് വിളക്കുകൾ:ആലംകോട് പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ അവസാനിപ്പിക്കുക:എസ്ഡിപിഐ


ചങ്ങരംകുളം :പഞ്ചായത്തിലെ തെരുവ് വിളക്കുകൾ ഉടൻ തന്നെ അറ്റകുറ്റ പണി നടത്തണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ആലംകോട് പഞ്ചായത്തിലെ നിരവധി  സ്ഥലങ്ങളിൽ  തെരുവ് വിളക്കുകൾ കത്താതെയായിട്ട് മാസങ്ങളായി.പഞ്ചായത്ത് ഭരണസമിതി തെരുവ് വിളക്കുകള്‍ അറ്റകുറ്റ പണി നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ജനങ്ങൾ നിരന്തരമായി ആവിശ്യം ഉന്നയിച്ചിട്ടും തെരുവ്‌വിളക്കുകൾ കത്തിക്കാൻ നടപടി സ്വികരിക്കാതെ  ഭരണ സമതി തുടരുന്ന അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വഴി വിളക്കുകൾ അണഞ്ഞതോട് കൂടി മോഷ്ടാക്കളുടെയും, മറ്റു സാമൂഹ്യ വിരുദ്ധരുടെയും ശല്യം വർധിക്കാൻ തുടങ്ങിയിട്ടുണ്ട്.ആലംകോട് പഞ്ചായത്ത് ഭരണസമതി  അനാസ്ഥ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി പാർട്ടി മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി.സമരത്തിന്റെ ആദ്യ ഘട്ടം എന്നനിലയിൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പ്രധിഷേധപോസ്റ്ററുകൾ ഒട്ടിച്ചു.യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി പി അബ്ദുൽഖാദർ, ട്രഷറർ അഷ്‌റഫ്‌ ആലംകോട്,മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ,ജോയിന്റ് സെക്രട്ടറിമാരായ കരീം ആലംകോട്, റഷീദ് വളയംകുളം,വൈസ് പ്രസിഡന്റ്‌ അലികക്കിടിപ്പുറം, സുഹറ സൈനുദ്ധീൻ, എന്നിവർ സംസാരിച്ചു.