24 April 2024 Wednesday

മൂക്കുതല ഹൈസ്കൂളിന് സെവന്‍സ് ഫുട്ബോള്‍ ടര്‍ഫും,200 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഭരണാനുമതി

ckmnews

മൂക്കുതല ഹൈസ്കൂളിന് സെവന്‍സ് ഫുട്ബോള്‍ ടര്‍ഫും,200 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഭരണാനുമതി


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളിന് സെവന്‍സ് ഫുട്ബോള്‍ ടര്‍ഫും,200 മീറ്റര്‍ സിന്തറ്റിക് ട്രാക്കും നിര്‍മിക്കാന്‍  ഭരണാനുമതിയായി.2019-2020 ബഡ്ജറ്റിലാണ് 3 കോടി രൂപ ഹൈസ്കൂളിന് സ്റ്റേഡിയ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്.കായിക യുവജന കാര്യവകുപ്പിനാണ്  പദ്ധതിക്ക് ഭരണാനുമതി നല്‍കിയ ഉത്തരവ് കൈമാറിയത്.പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ കായിക പ്രദേശത്തെ കായിക

പ്രേമികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാകുക