29 March 2024 Friday

ഇരുപത്തി എട്ടാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

ckmnews

ഇരുപത്തി എട്ടാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു


എടപ്പാൾ :തപസ്യ കലാ-സാഹിത്യവദി എടപ്പാൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഇരുപത്തി എട്ടാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന്റെ ഉൽഘാടന കർമ്മം സുപ്രസിദ്ധ സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ് നിർവ്വഹിച്ചു.വി.ടി.ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മഹാകവി അക്കിത്തം, കവി എസ്. രമേശൻ നായർ, മാടമ്പ് കുഞ്ഞുകുട്ടൻ, ഗാനരചയിതാവ് പൂവ്വച്ചൽ ഖാദർ എന്നിവരുടെ അനുസ്മരണങ്ങളും അവരുടെ ഗാനാർച്ചനയും നടക്കും.യോഗത്തിൽ മണി എടപ്പാൾ, ടി.വി. സദാനന്ദൻ,സി.വി.പ്രഭാകരൻ, മോഹനൻ ഞാണത്തിൽ,കൃഷ്ണാനന്ദ്, വേളൂർ മണികണ്ഠൻ,ആതാവിൽ സദാനന്ദൻ, ടി.പി.മുരളി, മേലേപ്പാട്ട് മുരളി,ടി.പി.വേലായുധൻ,വിജയൻ കമ്മറമ്പിൽ എന്നിവർ സംസാരിച്ചു.