29 March 2024 Friday

തെരുവ് വിളക്കുകള്‍ കത്തുന്നില്ല:ആലംകോട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ്സ് പ്രക്ഷോഭത്തിന്

ckmnews

തെരുവ് വിളക്കുകള്‍ കത്തുന്നില്ല:ആലംകോട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ്സ്

പ്രക്ഷോഭത്തിന് 


ചങ്ങരംകുളം:പഞ്ചായത്തിലെ തെരു വിളുക്കുകൾ കത്താതെയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ആലംകോട് പഞ്ചായത്ത് ഭരണസമിതി തെരുവ് വിളക്കുകള്‍ നന്നാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി ആലംകോട് പഞ്ചായത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി രംഗത്ത്.പ്രതിപക്ഷവും പഞ്ചായത്തിലെ ജനങ്ങളും നിരന്തരമായി ആവിശ്യം ഉന്നയിച്ചിട്ടും തെരുവ്‌വിളക്കുകൾ കത്തിക്കാൻ നടപടിയും സ്വികരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഭരണ സമതി ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു.തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യാനുള്ള ഫണ്ടു പോലും വക ഇരുത്താതെ മുൻ യുഡിഎഫ് ഭരണ സമതി വകയിരുത്തിയ തുകയിൽ നിന്നും ബാക്കിക്കിവന്ന തുക ഉപയോഗിച്ച് ഉപതിരഞ്ഞടുപ്പ് നടക്കാൻ ഇരിക്കുന്ന വാർഡിൽ മാത്രം ലൈറ്റുകൾ റിപ്പയർ ചെയ്യുകയും പഞ്ചായത്തിലെ ബാക്കി  വാർഡുകളെ ഇരുട്ടിലാക്കുകയും ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എത്രയും പെട്ടന്ന് പഞ്ചായത്തിലെ മുഴുവൻ വർഡുകളിലെയും തെരുവ് വിളക്കുകൾ കത്തിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും വരും ദിവസങ്ങളില്‍ ഭരണസമിതിയുടെ നിലപാടുകളില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.യോഗത്തിൽ പ്രസിഡന്റ് പിടി അബ്ദുൽ ഖാദർ  ഷരീഫ് മാസ്റ്റർ, മണി മാസ്റ്റർ, ഇബ്രാഹിം പെരുമുക്ക്,രഞ്ജിത്ത്  അടാട്ട്,എന്നിവർ 

സംസാരിച്ചു.