09 December 2022 Friday

താനൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു നിരവധിപേർക്ക് പരിക്ക്

ckmnews

താനൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു നിരവധിപേർക്ക് പരിക്ക്


മലപ്പുറം താനൂരിൽ സ്വകാര്യബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ലോറിഡ്രൈവര്‍ മരിച്ചു നിരവധി പേർക്ക് പരുക്കേറ്റു. തിരൂരിൽ നിന്നും താനൂരിലേക്ക് പോകുന്ന  സ്വകാര്യ ബസ്സും ചരക്കുലോറിയുമാണ് ദേവദാർ പാലത്തിന് മുകളിൽ വച്ച് കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെത്തുടർന്ന് ഏറെനേരം പാതയിൽ ഗതാഗത തടസ്സമുണ്ടായി. ലോറി ഡ്രൈവറെ ഏറെ നീണ്ട ശ്രമത്തിനൊടുവിലാണ് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്

ckmnews