23 April 2024 Tuesday

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ckmnews

കൊച്ചി∙ കേരള സർവകലാശാലയിലെ 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഭരണഘടനാ ബാധ്യത നിറവേറ്റുകയാണ് സർവകലാശാല ചെയ്തതെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് നടപടി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിവിധ വകുപ്പുകളിലെ അധ്യാപക ഒഴിവുകളെല്ലാം ചേർത്ത് ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം ബാധകമാക്കി 2017ൽ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ചായിരുന്നു നിയമനം. എന്നാൽ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നിയമനത്തിനു സംവരണം ഏര്‍പ്പെടുത്തിയില്ലെന്ന് വിലയിരുത്തിയാണ് അധ്യാപക നിയമനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തുടങ്ങി ഓരോ കേ‍ഡറിലും വിവിധ വകുപ്പുകളിലുള്ള ഒഴിവുകൾ ഒരുമിച്ചു പരിഗണിച്ച് സംവരണ തത്വം ബാധകമാക്കി നിയമനം നടത്തുകയാണ് സർവകലാശാല ചെയ്തത്. 2017 നവംബർ 27നു സർവകലാശാല ഇറക്കിയ വിജ്ഞാപനത്തിനെതിരെ ഡോ. ജി. രാധാകൃഷ്ണ പിള്ള, ഡോ. ടി. വിജയലക്ഷ്മി തുടങ്ങിയ അപേക്ഷകരും സൊസൈറ്റി ഫോർ സോഷ്യൽ സർവൈലൻസുമാണ് കോടതിയെ സമീപിച്ചത്. ഒരുമിച്ചുള്ള വിജ്ഞാപനം മൂലം ഓരോ വിഷയവും ഓരോ സമുദായത്തിനായി സംവരണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായെന്നായിരുന്നു ഹർജിക്കാരുടെ