20 April 2024 Saturday

വിവിധ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾക്ക് ജില്ലയിൽ പ്രവേശന വിലക്ക്

ckmnews

പെരിന്തൽമണ്ണ/ കാളികാവ് ∙ ഒട്ടേറെ കേസുകളിൽ  പ്രതികളായ  2 യുവാക്കൾക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി പൊലീസ്.  സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരമാണു നടപടി. അങ്ങാട‌ിപ്പുറം വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ(25), കാളികാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കോട് സ്വദേശി സ‌ുഫൈൽ (30) എന്നിവർക്കാണ് പ്രവേശന വിലക്ക്.  ആദിലിനെതിരെ  പെരിന്തൽമണ്ണ, മങ്കട പൊലീസ് സ്‌റ്റേഷൻ പരിധികളിൽ കേസ് ഉണ്ട്.


ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ മേഖലാ ഡിഐജിയാണ് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്.  ഇവർക്ക് ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി വേണം. ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും ഇവർക്കെതിരെയും കാപ്പ നിയമം നടപ്പാക്കാൻ ഉത്തരവ് നൽകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.