18 April 2024 Thursday

സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ചു; അഞ്ച് യാത്രക്കാർക്ക് പരുക്ക്

ckmnews

കൊളത്തൂർ ∙ ലോഡുമായി പോവുകയായിരുന്ന ലോറിയുമായി സ്വകാര്യ ബസ് കൂട്ടിയിടിച്ച് അപകടം. മലപ്പുറത്തു നിന്ന് പടപ്പറമ്പ് വഴി കൊളത്തൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ചെറുകുളമ്പിൽ അപകടത്തിൽ പെട്ടത്. മരം കയറ്റി പടപ്പറമ്പ് നിന്ന് ചട്ടിപ്പറമ്പിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഇന്നലെ ഉച്ചയ്‌ക്ക് 12.45 ന് ആയിരുന്നു സംഭവം. ലോറിയിലെ മരത്തടികൾ ബസിനുള്ളിലേക്ക് തുളച്ചു കയറി. പരുക്കേറ്റ് 5 ബസ് യാത്രക്കാർക്ക് സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു.