28 March 2024 Thursday

ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ckmnews

ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

പ്രതിഷേധ പ്രകടനം  നടത്തി


ചങ്ങരംകുളം :ഉത്തർപ്രദേശിൽ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും,കർഷകരെ മന്ത്രിപുത്രൻ കാറിടിച്ച് കൊലപ്പെടുത്തിയതിൽ  പ്രതിഷേധിക്കാനുമെത്തിയ  പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ചാലിശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.ഡി.സി.സി. സെക്രട്ടറി ബാബുനാസർ,തൃത്താല യു.ഡി.എഫ്.കൺവീനർ ടി.കെ.സുനിൽകുമാർ,കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കുഞ്ഞുമോൻ,പി.എ.നൗഷാദ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ,പഞ്ചായത്ത്‌ മെമ്പർ ഹുസൈൻ പുളിയഞ്ഞാലിൽ ,മുൻ പഞ്ചായത്ത്‌ മെമ്പർമാരായ പി. സി. തോംസൺ, പ്രദീപ്‌ ചെറുവശ്ശേരി,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സജീഷ് കളത്തിൽ,പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാബു പനക്കൽ,കെ.എസ്. യു. മണ്ഡലം പ്രസിഡന്റ് ജസാർ,യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ അനസ് പാറയിൽ,ഉമ്മർ.ഒ. എം.പ്രകാശൻ, പ്രബിൻ രാജ് തടത്തിൽ എന്നിവർ പങ്കെടുത്തു.