28 March 2024 Thursday

ചാലിശ്ശേരി ജിസിസി ഫുട്ബോൾ അക്കാദമി അണ്ടർ 12 ഫൈനൽ ട്രയലൽസിൽ വിദ്യാർത്ഥികൾ ഒഴുകിയെത്തി

ckmnews

ചാലിശ്ശേരി ജിസിസി ഫുട്ബോൾ അക്കാദമി അണ്ടർ 12 ഫൈനൽ ട്രയലൽസിൽ വിദ്യാർത്ഥികൾ ഒഴുകിയെത്തി


ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ആർട്സ് ആൻറ് സ്പോർടസ് ക്ലബ്ബ് ഒരുക്കുന്ന ആദ്യ ഫുട് ബോൾ അക്കാദമി  ശനി ,ഞായർ ദിവസങ്ങളിലായി  അണ്ടർ 12 വിഭാഗത്തിലേക്ക് നടത്തിയ ഫൈനൽ ട്രയലൽസ്  ഗ്രാമത്തിലെ കായിക പ്രേമികൾക്ക് പുതിയൊരു കാഴ്ചയായി.കോവിഡ് മാനദണ്ഡം പാലിച്ച് ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് രണ്ട് ദിവസങ്ങളിലായി  നടത്തിയ ഫൈനൽ ട്രയൽസിൽ കായിക രംഗത്തേക്ക് വളർന്ന് വരുന്ന  നിരവധി വിദ്യാർത്ഥികളും,രക്ഷിതാക്കളും  പങ്കെടുത്തു.ജിസിസി ക്ലബ്ബ് അംഗവും കേരള പോലീസ് ടീം ക്യാപ്റ്റൻ അമ്പാടി ശ്രീരാഗ് ,മുൻ സന്തോഷ് ട്രോഫി താരം നവാസ്, സകൂൾ കായിക അദ്ധ്യാപിക ഷക്കീലമുഹമ്മദ് എന്നിവർ ചേർന്ന്

 മൂന്നിറിലധികം കുട്ടികളിൽ നിന്നാണ്  

അണ്ടർ 12  കാറ്റഗറിയിലേക്ക് കളിയിൽ മികവ് തെളിയിച്ച  42  വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്.അക്കാദമിയില സെലക്ഷൻ ലഭിച്ച കുട്ടികൾക്ക് തിയറിക്ലാസ്സ് ,യോഗ , നീന്തൽ ,മോട്ടിവേഷൻ ക്ലാസ് , വീഡിയോ അനലൈസിങ് ക്ലാസ്സ് , ഫിറ്റനെസ് ചെക്കപ്പ് , വെയ്റ്റ് ട്രയിനിംഗ് , നീന്തൽ പരിശീലനം , ഫ്രണ്ട്ലി ഫുട്ബോൾ മൽസരം എന്നിവ നടത്തും.ക്ലബ്ബ് അംഗവും എഐഎഫ്എഫ്ഡി ലൈസൻസ് കോച്ചുമായ   റംഷാദ്  അക്കാദമിയുടെ ഹെഡ് കോച്ചായും ,ഷൈബിൻ അസിസ്റ്റൻ്റ് കോച്ചായും പ്രവൃത്തിക്കും.അണ്ടർ 14 വിഭാഗത്തിലേക്കുള്ള  ഫൈനൽ ട്രയലൽസ് ഒക്ടോബർ ഒമ്പത് ,പത്ത്  തിയ്യതികളിൽ ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് നടക്കും.പരിപാടിക്ക് ക്ലബ്ബ് പ്രസിഡൻറ്  ഷാജഹാൻ നാലകത്ത് , വൈസ് പ്രസിഡൻറ്റുമാരായ സി.വി മണികണ്ഠൻ ,ബഷീർ മോഡേൺ സെക്രട്ടറി തോംസൺ പി.സി ,ജോ - സെക്രട്ടറിമാരായ  നൗഷാദ് മുക്കലീപ്പീടിക ,ബഷീർ  തച്ചറായിൽ ,ട്രഷറർ ഇക്ബാൽ എ.എം. ക്ലബ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.