28 March 2024 Thursday

ബഷീറിന്റെ"പ്രേമലേഖനം" : നോവൽ ചർച്ച നടത്തി

ckmnews

ബഷീറിന്റെ"പ്രേമലേഖനം" : നോവൽ ചർച്ച നടത്തി


ചങ്ങരംകുളം:മതാതീതമായ പ്രണയബന്ധത്തെ മനോഹരമായി ആവിഷ്കരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ "പ്രേമലേഖനം " എന്ന നോവൽ ചർച്ച ചെയ്തു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തകചർച്ചയിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നിർവഹിച്ചു. പ്രസിഡന്റ് എം.എം ബഷീർ മോഡറേറ്ററായി. എ.വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ. ഉണ്ണികൃഷ്ണൻ ആശംസകൾ അറിയിച്ചു. ആലംകോട് സ്വദേശിയായ രജികുമാർ പുലക്കാടിന്റെ "കവർട്ട് " എന്ന നോവൽ കെ.വി ശശീന്ദ്രൻ പരിചയപ്പെടുത്തി. 68-ാമത്തെ പുസ്തകമായിട്ടാണ് പ്രേമലേഖനം ചർച്ച ചെയ്തത്.