23 April 2024 Tuesday

മുസ്‌ലിംയൂത്ത്‌ ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു

ckmnews

മുസ്‌ലിംയൂത്ത്‌ ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:മുസ്‌ലിംയൂത്ത്‌ ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി "പറയാനും കേൾക്കാനും എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച നേതൃസംഗമം പ്രൗഢമായി .മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം  പ്രസിഡന്റ് ഷബീർ ബിയ്യം ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം അധ്യക്ഷനായിരുന്നു .കപ്പൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ കോഴിക്കര മുഖ്യ പ്രഭാഷണം നടത്തി.മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി അഡ്വ;കെഎ ബക്കർ ,ട്രഷറർ സികെ അഷ്‌റഫ് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സികെ വാപ്പിനു ഹാജി,സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ ,അസ്ഹർ പെരുമുക്ക് ,സാദിഖ് നെച്ചിക്കൽ ,അൻവർ വെളിയംകോട് ,അഡ്വ:നിയാസ് ,റാഷിദ് പെരുമുക്ക് ,അക്മൽ കോക്കൂർ ,ബഷീർ പന്താവൂർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു .