29 March 2024 Friday

ചങ്ങരംകുളത്ത് സ്വകാര്യ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയ തെരുവ് നായക്ക് ഫയര്‍ഫോഴ്സ് രക്ഷകരായി

ckmnews

ചങ്ങരംകുളത്ത് സ്വകാര്യ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയ തെരുവ് നായക്ക് ഫയര്‍ഫോഴ്സ് രക്ഷകരായി


ചങ്ങരംകുളം:സ്വകാര്യ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയ തെരുവ് നായക്ക് ഫയര്‍ഫോഴ്സ് രക്ഷകരായി.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചങ്ങരംകുളം ടൗണില്‍ തൃശ്ശൂര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തിലെ നിര്‍മാണത്തിലിരിക്കുന്ന ലിഫ്റ്റിനുള്ളില്‍ തെരുവ് നായ വീണ് കിടക്കുന്നത് പ്രദേശത്തെ യുവാക്കളുടെ ശ്രദ്ധയില്‍ പെട്ടത്.തെരുവ് നായയെ രക്ഷപ്പെടുത്താനുള്ള ശ്രമം പരാചയപ്പെട്ടതോടെ യുവാക്കള്‍ പൊന്നാനി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ടീം അംഗങ്ങള്‍ ലിഫ്റ്റില്‍ ഇറങ്ങി നായക്ക് പുനര്‍ജീവന്‍ നല്‍കി.