19 April 2024 Friday

വീട്ടു തൊടിയിൽ മുന്തിരിയും റമ്പൂട്ടാനും വിളയിച്ച് രാഗം സുരേഷ്

ckmnews



എടപ്പാൾ: ഏത് കാലാ സ്ഥയിലും എല്ലായിനങ്ങളും വിളയിച്ചെടുക്കാം എന്ന് തെളിയിക്കുകയാണ് എടപ്പാൾ പൊറൂക്കര സ്വദേശി രാഗം സുരേഷ്. വിവിധയിനം പഴം, പച്ചക്കറി ഇനങ്ങളാണ്  ഇദ്ദേഹത്തിന്റെ വീട്ടു തൊടിയിലുള്ളത്. പൂർണ്ണമായും ജെെവരീതിയിലുള്ള കൃഷി രീതി.

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും മറ്റും കണ്ടുവരുന്ന റമ്പുട്ടാനാണ് തോട്ടത്തിെലെ ആകർഷണീയമായ ഇനം.

സുഹൃത്ത് വഴി മണ്ണുത്തിയിൽ നിന്ന് 

 തൈ എത്തിച്ചാണ് കൃഷി ചെയ്തതെന്ന് സുരേഷ് പറയുന്നു. 

റമ്പൂട്ടാൻ കുടാതെ മറ്റൊരു പ്രധാനയിനമായ റോസ് മുന്തരിയും നട്ട് പിടിപ്പിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ വീട്ടിൽ മാത്രമല്ല ലോക്ക് ഡൗണിൽ തന്റെ സ്റ്റുഡിയോ അടച്ചിട്ടപ്പോൾ മത്സ്യകൃഷിക്കായുള്ള ഒരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ് ഇദ്ദേഹം.വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും പൂർണ്ണമായി ജൈവകൃഷിയിലാണ് ഇദ്ദേഹം വിളയിച്ചെടുക്കുന്നത്

പ്രത്യേകതയും എടുത്തു പറയാവുന്നതാണ്. മികച്ച രീതിയിലുള്ള കൃഷിഭവന് പിന്തുണയുണ്ടെങ്കിൽ ധാരാളം ഇനങ്ങൾ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് രാഗം സുരേഷ്.