24 April 2024 Wednesday

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്; ഉടമയുടെ സമ്മതപത്രം വേണ്ട

ckmnews

തിരുവനന്തപുരം | വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നിലെ സാങ്കേതികത ഏറെ പരാതിക്കിടക്കായിക്കിയിരുന്നു. നിലവില്‍ സാധുവായ വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. എന്നാല്‍ വാടക വീട്ടില്‍ മറ്റൊരു റേഷന്‍ കാര്‍ഡുണ്ടെങ്കിലോ കെട്ടിട ഉടമ സമ്മതപത്രം നല്‍കിയില്ലെങ്കിലോ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. നിരവധി സധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്നതാണ് സര്‍ക്കാര്‍ നടപടി

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്; ഉടമയുടെ സമ്മതപത്രം വേണ്ട ലഖിംപുര്‍ സംഭവം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ ധനസഹായം ഡല്‍ഹിയില്‍ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദിന് പോലീസിന്റെ ക്രൂര മര്‍ദനം ക്യാമ്ബസുകളില്‍ വിദ്യാര്‍ഥികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നില്ല; സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

പ്ലസ് വണ്‍ സീറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കണം: കെ കെ ശൈലജ

പ്രവാചക നിന്ദ നടത്തിയ കാര്‍ട്ടൂണിസ്റ്റ് വാഹനാപകടത്തില്‍ മരിച്ചു