20 April 2024 Saturday

കുറ്റിപ്പുറം തവനൂരില്‍ പോത്തുകള്‍ വയലിലിറങ്ങി വ്യാപക കൃഷിനാശം

ckmnews

കുറ്റിപ്പുറം തവനൂരില്‍ പോത്തുകള്‍ വയലിലിറങ്ങി വ്യാപക കൃഷിനാശം


കുറ്റിപ്പുറം:തവനൂര്‍ നേഡറ്റ് ഭാഗത്ത് വയലില്‍ ഇറങ്ങിയ പോത്തുകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളില്ലാതെ പുറത്ത് അഴിച്ച് വിട്ട പോത്തിന്‍കൂട്ടം നെല്‍വയലില്‍ ഇറങ്ങി കൃഷി നശിപ്പിച്ചത്.കര്‍ഷകര്‍ കുറ്റിപ്പുറം പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് പോത്തിന്റെ ഉടമകളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി കര്‍ഷകരുടെ നഷ്ടങ്ങള്‍ നികത്താന്‍ നിര്‍ദേശം നല്‍കുകയും പോത്തിനെ അഴിച്ച് വിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രദേശത്ത് ഒരു തരത്തിലുള്ള നിയന്ത്രണവുമില്ലാതെ നൂറുകണക്കിന് 'പോത്തുകളാണ് പുഴയിലും പാടത്തും മേയുന്നത്.പോത്തുകളുടെ ഉടമസ്ഥർ അവയെ ഒരു നിയന്ത്രണവുമില്ലാതെ പുഴയിലും മറ്റും മേയാൻ വിടുകയും  രാത്രികാലങ്ങളിൽ ഇവ സമീപത്തെ നെൽപ്പാടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണെന്നും നേരത്തെ തന്നെ വ്യാപകമായി പരാതികളുയര്‍ന്നിരുന്നുനിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നെൽകർഷകർ കൃഷി ചെയ്യുന്നത് ' അതിനാൽ കൃഷി നശിപ്പിക്കുന്ന പോത്തുകളുടെ ഉടമസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കർഷകർ പറഞ്ഞു.പോലീസ്  റവന്യൂ- കൃഷി വകുപ്പ് അധികൃതരും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു