28 March 2024 Thursday

കുറ്റിപ്പുറത്ത് ലഹരി തലക്കടിച്ച യുവാവിന്റെ മണിക്കൂറുകള്‍ നീണ്ട പരാക്രമം പുഴയില്‍ ചാടിയ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴടക്കി

ckmnews

കുറ്റിപ്പുറത്ത് ലഹരി തലക്കടിച്ച യുവാവിന്റെ മണിക്കൂറുകള്‍ നീണ്ട പരാക്രമം


പുഴയില്‍ ചാടിയ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴടക്കി


കുറ്റിപ്പുറം: ലഹരി തലക്കടിച്ച് മണിക്കൂറുകളോളം നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി പുഴയിലേക്ക് ചാടിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി.കഴിഞ്ഞ ദിവസം കുറ്റിപ്പുറം ടൗണിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.ലഹരി തലക്ക് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടിപ്പരുത്തി സ്വദേശിയായ യുവാവിനെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആശുപത്രിയില്‍ നിന്ന് നഴ്സിനെ അക്രമിച്ച് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷിടിച്ച് ഓടി രക്ഷപ്പെടുകയും പിന്നീട് പാലത്തിനടുത്ത് വച്ച് സ്ത്രീയുടെ മാല പൊട്ടിച്ച് പുഴയില്‍ ചാടി.തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.യുവാവിന്റെ ബന്ധുക്കളും അക്രമത്തിനിരയായവരും പോലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കിയ ശേഷം താക്കീത് നല്‍കി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു