29 March 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ  യെൽദോ ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.ഞായറാഴ്ച രാവിലെ വികാരി ഫാ ജെക്കബ് കക്കാട്ടിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് പെരുന്നാൾ കൊടിയേറ്റം നടത്തി.കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യ സിംഹാസനപ്രതിനിധിയായ  മഹാപരിശുദ്ധനായ  യെൽദോ ബാവയുടെ ഓർമ്മയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  9 ,10 ( ശനി ,ഞായർ ) ദിവസങ്ങളിൽ ആഘോഷിക്കുന്നത്.പെരുന്നാൾ തലേന്ന്  ഒമ്പതാംതിയ്യതി ശനിയാഴ്ച വൈകീട്ട് 6.30ന് യെൽദോ ചാപ്പലിൽ  സന്ധ്യാപ്രാർത്ഥന ,വചന സന്ദേശം എന്നിവ നടക്കും.പെരുന്നാൾ ദിവസം പത്താം തിയ്യതി ഞായറാഴ്ച രാവിലെ പ്രഭാത പ്രാർത്ഥന ,വിശുദ്ധ കുർബ്ബാന ,പെരുന്നാൾ സന്ദേശം ,  തിരുശേഷിപ്പ് വണക്കം  എന്നിവ നടക്കും.പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ.ജെക്കബ് കക്കാട്ട് ,ട്രസ്റ്റി ജിജോ ജേക്കബ് ,സെക്രട്ടറി കെ.സി വർഗ്ഗീസ് ,സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ് ,ഭദ്രാസന കൗൺസിൽ അംഗം സി.യു രാജൻ ,മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ,ഭക്തസംഘടന ഭാരവാഹികൾ നേതൃത്യം നൽകി.