20 April 2024 Saturday

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കൂട്ടയോട്ടവും സൈക്കിളിംഗും നടത്തി

ckmnews

ഒക്ടോബർ 2 ഗാന്ധി ജയന്തി  ദിനത്തിൽ കൂട്ടയോട്ടവും സൈക്കിളിംഗും  നടത്തി 


ചങ്ങരംകുളം:നന്നംമുക്ക് സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 2 ഗാന്ധി ജയന്തി  ദിനത്തിൽ ആരോഗ്യമാണ്  സമ്പത്ത് ശുചിത്വ കേരളം സുന്ദര കേരളം  എന്ന സന്ദേശം നൽകി നന്നംമുക്ക് സ്രായിക്കടവിൽ  കൂട്ടയോട്ടവും സൈക്കിളിംഗും നടത്തി.ക്ലബ്ബ് സെക്രട്ടറി ഷെബീർ കെഐ സ്വാഗതം പറഞ്ഞു .ക്ലബ്ബ് പ്രസിഡന്റ്‌  വിഎം സിദ്ധിഖ് അധ്യക്ഷത വഹിച്ച ചടങ്ങ് ക്രിക്കറ്റ്‌  താരം അബ്ദുൽ കരീം  ഫ്ലാഗ് ഓഫ്‌  നൽകി ഉത്‌ഘാടനം ചെയ്തു.ക്ലബ്ബ് യൂത്ത് വിംഗ് പ്രവർത്തകരായ ഷെമീർ എഎച്ച്, നവാസ് എംഎന്‍,തസ്‌ലി  ഉബൈദ് ടിഎം, ജാസി  മുസ്താഖ്,അഫ്സൽ,റാഫി,നൗഷാദ് മാസ്റ്റർ, സിനാൻ തുടങ്ങിയവർ പരിപാടിയ്ക്ക്  നേതൃത്വം നൽകി.ജെഴ്സി ഉത്ഘാടനം ക്ലബ്ബ് മെമ്പർ ഡിആര്‍ മുഹ്സിൻ നിർവഹിച്ചു.ചെറിയ കുട്ടികൾക്കുള്ള  സമ്മാന വിതരണം  അബ്ദുറഹിമാൻ  നിർവഹിച്ചു.ക്ലബ്ബ് ട്രഷറർ ഹർഷദ് കെഎ നന്ദി പറഞ്ഞു.