20 April 2024 Saturday

മാറ്റമില്ലാതെ സ്വർണ്ണവില;പവന് 34,800 രൂപ

ckmnews

മാറ്റമില്ലാതെ സ്വർണ്ണവില;പവന് 34,800 രൂപ


സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില.ഒക്ടോബർ രണ്ടിന് സ്വർണ്ണം ഗ്രാമിന് പത്തു രൂപ ഉയർന്ന് 4340 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഇത് ഗ്രാമിന് 4350 രൂപയായി ഉയർന്നു. ഇതേ വില തന്നെ ഇന്നും നിലനിൽക്കുകയാണ്.


പവന് 34,800 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില.


ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ത്തിൽ താഴെയാണ്. സെപ്റ്റംബർ 17നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000ൽ താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി.