06 December 2022 Tuesday

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം: പൊന്നാനി സ്വദേശിയായ കരാട്ടെ - യോഗ പരിശീലകൻ അറസ്റ്റിൽ

ckmnews

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം: പൊന്നാനി സ്വദേശിയായ കരാട്ടെ - യോഗ പരിശീലകൻ അറസ്റ്റിൽ


പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പീഡനം കേസില്‍ അറസ്റ്റിലായി.പൊന്നാനി സ്വദേശിയായ കരാട്ടെ - യോഗ പരിശീലകനും പൊന്നാനി സ്വദേശിയും മരട് നിരവത്ത് റോഡിൽ ബോധിധർമ്മ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ രഞ്ജിത്ത് (39) ആണ് പിടിയിലായത്.ഇയാൾ മൂന്നു വർഷമായി മരടിൽ കെട്ടിടം വാടകക്ക് എടുത്ത് സ്ഥാപനം നടത്തിവരികയായിരുന്നു. സ്ത്രീകളും പുരുഷൻമാരുമായി നിരവധി പേർ കരാട്ടെ യോഗ തുടങ്ങിയവ പരിശീലിക്കാൻ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു. ഒറ്റക്ക് വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാൻ അതിരാവിലെയും, വൈകീട്ടും പ്രത്യേകം ക്ലാസുകളാണ് നൽകിയിരുന്നത്.അതിരാവിലെ മറ്റാരും വരാത്ത സമയത്താണ്  പരാതിക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ യുവതിക്ക് സമയം നൽകിയിരുന്നത്. ഇതേ രീതിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയതിന് ഇയാളെ ഒന്നര വർഷം മുൻപ് മരട് പോലീസ് കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പൊന്നാനിയിലേക്ക് മുങ്ങിയ പ്രതിയെ മരട് പോലീസ് പിടികൂടുകയായിരുന്നു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു

ckmnews