23 April 2024 Tuesday

എസ് വൈ എസ് മാതൃക സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ckmnews

എസ് വൈ എസ് മാതൃക സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം : എസ് വൈ എസ് എടപ്പാൾ സോൺ മാതൃക സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു.സർക്കിളുകളിലെ ഒരോ വീതം കേന്ദ്രങ്ങളാണ് മാതൃകാ സാന്ത്വന കേന്ദ്രങ്ങളാക്കി മാറ്റുന്നത്.എല്ലാ മാതൃക കേന്ദ്രങ്ങളിലും ഡോകടർമാരുടെ സേവനവും പ്രഷർ, ഷുഗർ കൊളസ്ട്രോൾ പരിശോധനയും സൗജന്യമായി ലഭിക്കും. സോൺ തല ഉദ്ഘാടനം ആലങ്കോട് സർക്കിളിലെ കാളാച്ചാലിൽ ജില്ലാ സെക്രട്ടറി  മുനീർ പാഴൂർ നിർവഹിച്ചു , സോൺ സാന്ത്വനം പ്രസിഡണ്ട് ഗഫൂർ അഹ്സനി അധ്യക്ഷത വഹിച്ചു കെ സിദ്ദിഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി പി പി നൗഫൽ സഅദി, മുഹമ്മദ് നജീബ് അഹ്സനി ,സി വി അബ്ദുൽ ജലീൽ അഹ്സനി , ശരീഫ്  അഹ്സനി, സിറാജുദ്ദീൻ അഹ്സനി , കെ വി മുഹമ്മദ് (മണിക്ക ) സുഹൈൽ കാളച്ചാൽ പ്രസംഗിച്ചു