29 March 2024 Friday

ഇഎംഎസ് സമ്പൂർണ കൃതികളുടെ സ്വീകരണവും ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സ്വീകരണവും നടന്നു

ckmnews

ഇഎംഎസ് സമ്പൂർണ കൃതികളുടെ സ്വീകരണവും ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സ്വീകരണവും നടന്നു


ചങ്ങരംകുളം:ഇഎംഎസ് സമ്പൂർണ കൃതികളുടെ സ്വീകരണവും ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സ്വീകരണവും നടന്നു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ഹാളിൽ വച്ച് നടന്നു. എം.എൽ.എ പി.നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച കേരളത്തിൻ്റെ സമഗ്രമായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രത്തെ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥസമുച്ചയമാണ് ഇ.എം.എസിൻ്റെ സമ്പൂർണ കൃതികൾ. സാംസ്കാരിക സമിതി ഗ്രന്ഥശാലയ്ക്ക് ഈ സമാഹാരങ്ങൾ ഒരു മുതൽക്കൂട്ടാവുമെന്ന് എം.എൽ.എ പ്രസ്താവിച്ചു. തൻ്റെ ജയിൽവാസ കാലത്താണ് ഇ.എം.എസിൻ്റെ സമ്പൂർണ കൃതികളുടെ പാരായണം താൻ നിർവ്വഹിച്ചതെന്ന് എം.എൽ.എ പി.നന്ദകുമാർ പറഞ്ഞു.ഗ്രന്ഥശാല സെക്രട്ടറിയും കഥാകൃത്തുമായ സോമൻ ചെമ്പ്രേത്ത് പ്രൗഢസദസ്സിന് സ്വാഗതം പറഞ്ഞു.ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ഷഹീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എം.നാരായണനിൽനിന്ന് ഇ.എം.എസിൻ്റെ സമ്പൂർണ കൃതികളും പി ശങ്കരനാരായണനിൽ നിന്ന് ഓഡിറ്റോറിയ നിർമ്മാണ ഫണ്ടും ഗ്രന്ഥശാലയ്ക്കു വേണ്ടി എം.എൽ.എ ഏറ്റുവാങ്ങി.ഇറ്റലിയിലെ വെറോണ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.എം. നിദുല മുല്ലപ്പിള്ളിയെ ചടങ്ങിൽ അനുമോദിച്ചു.ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രബിത ടീച്ചർ, ഗ്രന്ഥശാല പ്രസിഡൻ്റ് എം.എം ബഷീർ, ഗ്രന്ഥശാല എക്സിക്യൂട്ടിവ് അംഗം കെ.വി ശശീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് സംഭാവന ചെയ്ത മുല്ലപ്പിള്ളി നാരായണൻ, അജിത നാരായണൻ,ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സംഭാവന ചെയ്ത പി.സതീശൻ്റെ സഹോദരൻ പി.ശങ്കരനാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.അനുമോദനം ഏറ്റുവാങ്ങിയ ഡോ. നിദുല മുല്ലപ്പിള്ളി സംസാരിച്ചു. ഗ്രന്ഥശാല മുൻ സെക്രട്ടറിയും ഇപ്പോൾ എക്സിക്യൂട്ടിവ് അംഗവുമായ എം.ഉണ്ണികൃഷ്ണൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.