19 April 2024 Friday

ഒക്ടോബർ 2 റോഡ് സുരക്ഷാദിനമായി ആചരിച്ചു - റാഫ്

ckmnews

ഒക്ടോബർ 2 റോഡ് സുരക്ഷാദിനമായി ആചരിച്ചു - റാഫ്


എടപ്പാൾ :റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (RAAF) പൊന്നാനി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ (ചങ്ങരംകുളം, നടുവട്ടം, കുറ്റിപ്പുറം) എന്നിവിടങ്ങളിൽ റോഡ് സുരക്ഷ ജനജാഗ്രത സദസ്സും ലഘുലേഖ വിതരണവും നടത്തി. ചങ്ങരംകുളം, നടുവട്ടം എന്നിവിടങ്ങളിൽ ചങ്ങരംകുളം എസ്ഐ ആൻ്റോയും കുറ്റിപ്പുറം ടൗണിലെ പരിപാടി എസ്ഐ നിഖിലും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ പ്രകാശനം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.വിവിധ യോഗങ്ങളിൽ മേഖലാ പ്രസിഡൻ്റ് ബാലൻ പുളിക്കൽ അധ്യക്ഷത നിർവ്വഹിച്ചു. WHO വളണ്ടിയർ അബ്ദുട്ടി വളയംകുളം റോഡ് സുരക്ഷാ സന്ദേശവും എം.എം. സുബൈദ ടീച്ചർ മുഖ്യ പ്രഭാഷണവും നടത്തി. അജി കോലൊളമ്പ്, ഒ.എം. ഗഫൂർ, ഇടവേള റാഫി, ഏഷ്യൻ മജീദ്, എ.വി. ഉബൈദ്, അഭിലാഷ് കക്കടിപ്പുറം, കൃഷ്ണകുമാർ, അനീഷ് ചങ്ങരംകുളം, നൗഷാദ് കുറ്റിപ്പുറം, അബ്ദുൾ ഗഫൂർ, ഫൈസൽ പോത്തനൂർ, മുസ്തഫ, രവി വട്ടംകുളം, എ.വി ഫുക്രുദ്ദീൻ,നാരായണൻ പൂക്കരത്തറ, അബ്ദുൾ ഖാദർ വട്ടംകുളം,ഉണ്ണികൃഷ്ണൻ വട്ടംകുളം തുടങ്ങിയവർ വിവിധ യോഗങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നൽകി.മേഖല സെക്രട്ടറി ബിനേഷ് ശ്രീധർ സ്വാഗതവും വിജയാനന്ദ് നന്ദിയും പറഞ്ഞു.