20 April 2024 Saturday

പത്താം ക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

ckmnews

കൊല്ലം: അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചല്‍ ബെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഭിഷേകിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


ഇന്നലെ രാത്രി 12 മണിവരെ കുട്ടി പഠിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. 


ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.