29 March 2024 Friday

ഇന്ന് ഗാന്ധി ജയന്തി 675 ഗാന്ധി ചിത്രങ്ങൾ: സലീമിന്റെ ‘സമ്പാദ്യം’

ckmnews

മഞ്ചേരി∙ ഗാന്ധിജിയെ ചിത്രങ്ങളിലൂടെ അടുത്തറിയാനുള്ള യാത്രയിലാണ് മുള്ളമ്പാറ പടവണ്ണ അബ്ദുൽ സലീം. ആ യാത്രയ്ക്കിടെ കാഴ്ചയിൽ പതിഞ്ഞ ആയിരക്കണക്കിനു ചിത്രങ്ങളിൽ സ്വന്തമാക്കിയത് 675 ഗാന്ധി ചിത്രങ്ങൾ. അടുത്ത ലക്ഷ്യം ഗാന്ധി ചിത്രങ്ങളുമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിലേക്ക്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന പ്രഖ്യാപനം അന്വർഥമാക്കിയ ചിത്രങ്ങൾ ആണ് അധികവും.

ഗാന്ധിജിയുടെ ബാല്യം, വിദ്യാഭ്യാസം, ബാരിസ്റ്റർ ജോലി, കുടുംബം, സൗത്ത് ആഫ്രിക്കൻ അനുഭവങ്ങൾ, സത്യഗ്രഹം, സഹന സമരം തുടങ്ങിയവ ഇതിലുൾപ്പെടും. ഗാന്ധിജിക്ക് 7 വയസ്സു മുതൽ ജീവിതാവസാനം വരെയുള്ള സംഭവബഹുലമായ ചരിത്ര മുഹൂർത്തങ്ങൾ ഓരോന്നും വിളംബരം ചെയ്യുന്നു. വില കൊടുത്തു വാങ്ങിയതും അല്ലാത്തതും ഇക്കൂട്ടത്തിലുണ്ട്. എല്ലാം വ്യത്യസ്ത ചിത്രങ്ങൾ. 4 പതിറ്റാണ്ടിന്റെ അധ്വാനമാണ് ഇതിനു പിന്നിൽ എന്ന് സലീം പറയുന്നു.