20 April 2024 Saturday

സൺറൈസ് ഹോസ്പിറ്റലിന് നന്നംമുക്ക് പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

ckmnews

സൺറൈസ് ഹോസ്പിറ്റലിന് നന്നംമുക്ക് പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് ചങ്ങരംകുളത്ത് സമാനതകളില്ലാത്ത പ്രവർത്തനം നടത്തികൊണ്ടിരിക്കുന്ന സൺറൈസ് ഹോസ്പിറ്റലിന് നന്നമുക്ക് പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം.പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും സൺറൈസ് ഗ്രൂപ്പ്‌ MD Dr. ഹഫീസ് റഹ്മാനെ ആദരിക്കുകയും ചെയ്തു.


STU ജില്ലാ സെക്രട്ടറി ഇ. പി ഏനു Dr. മുഹ്സിൻ മുബാറക്കിനെയും, മുസ്‌ലിംലീഗ് പഞ്ചായത്ത്‌ വർക്കിംഗ്‌ പ്രസിഡണ്ട്‌ സിഎം യൂസഫ് Dr.ചിഞ്ചുവിനെയും പഞ്ചായത്ത്‌ മെമ്പർ കാട്ടിൽ അഷ്‌റഫ്‌ മാനേജർ വിനോദ് എന്നിവരെയും ആദരിച്ചു.

സബാഹ് മുതുകാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ 

അഡ്വ. നിയാസ് മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റാഷിദ്‌ നച്ചിക്കൽ, ഏ.വി അബ്ദുറു, ഇബ്രാഹിം മൂക്കുതല, സാദിഖ് നച്ചിക്കൽ, ഷഹീർ അമയിൽ, ഇഖ്ബാൽ നരണിപ്പുഴ

റിസാൽ തുടങ്ങിയവർ സംബന്ധിച്ചു.