24 April 2024 Wednesday

യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍

ckmnews

യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍.മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു ഇയാള്‍. മുക്കം സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചയെയാണ് ഭാര്യ ഷക്കീറയെ ശമീര്‍ കൊലപ്പെടുത്തിയത്.


എട്ടും ആറും വയസുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. അയല്‍വാസികള്‍ക്ക് സന്ദേശമയച്ച ശേഷമാണ് ശമീര്‍ വീടുവിട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മാവൂരില്‍ നിന്നാണ് ശമീര്‍ പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല.


ഇന്ന് രാവിലെ ശമീറും ഷക്കീറയും തമ്മില്‍ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക്‌ കയര്‍ ശമീര്‍ ഷക്കീറയുടെ കഴുത്തിലിട്ട് മുറുക്കുകയായിരുന്നു. പത്ത് വര്‍ഷം മുമ്ബ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്